കട്ടിപ്പാറ നസ്രത്ത് എൽ പി സ്കൂളിൽ 'തണൽ പദ്ധതി'യ്ക്ക് തുടക്കം; വിദ്യാരംഗം-ക്ലബുകൾ സംയുക്തമായി സംഘടിപ്പിച്ചു

 


കട്ടിപ്പാറ:
മൂത്തോറ്റിക്കലിൽ പ്രവർത്തിക്കുന്ന നസ്രത്ത് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ വിദ്യാർത്ഥി ക്ലബുകൾ, ടെൻഡർ ലീഫ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'തണൽ പദ്ധതി'ക്ക് ഔദ്യോഗികമായി തുടക്കമായി.

പരിപാടി സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി ഷിൽജ എം.ആർ.യുടെ സ്വാഗതത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. മിൽട്ടൺ മൂളങ്ങാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പഠനത്തിലേതുപോലെ സാംസ്കാരികമേഖലയിലും വിജയം കൈവരിക്കണമെന്ന് അദ്ദേഹം ആശംസിച്ചു.

പരിപാടിയുടെ പ്രധാന ആകർഷണമായി ടെൻഡർ ലീഫ് ഫൗണ്ടേഷൻ ഡയറക്ടർ ശ്രീമതി അമല വർഗീസ് മുഖ്യാതിഥിയായി എത്തിയിരുന്നു. നിർധനരായ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന 'കൈത്താങ്ങ് പദ്ധതി'യും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ക്ലബുകളുടെ പ്രവർത്തനങ്ങളും ഒരുമിച്ച് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ചിപ്പി രാജ്, പി.റ്റി.എ പ്രസിഡന്റ് ഷാഹിം ഹാജി, എം.പി.ടി.എ പ്രസിഡന്റ് നീതു ജോസഫ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ ആസ്വാദ്യകരമായ കലാപരിപാടികൾ ചടങ്ങിന് നിറം കൂട്ടി.

ശേഷം അധ്യാപിക മരിയ ജോസി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ചടങ്ങ് സമാപിച്ചു. സോണിയ സി, ദിൻഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post