കൊയിലാണ്ടി: പോക്സോ കേസിൽ പ്രശസ്ത യൂട്യൂബർ മുഹമ്മദ് സാലി (35) അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ച കേസിലാണ് ഇയാളെ മംഗലാപുരത്ത് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്‌ദാനം നൽകിയായിരുന്നു പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു. ശാലു കിങ്സ് മീഡിയയും ശാലു കിങ്സ് വ്ളോഗ് എന്ന പേരിലുള്ള യൂട്യൂബ് ചാനലുകളാണ് ഇയാളുടെ പേരിൽ പ്രവർത്തിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ നടപടികൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
![]() |
YouTuber arrested in POCSO case in Koyilandy" |
Post a Comment