താമരശ്ശേരി മിനി സിവിൽ സ്റ്റേഷൻ സമീപം ജീർണിച്ച കെട്ടിടം അപകടഭീഷണി

 താമരശ്ശേരി:

താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു സമീപമുള്ള ജീർണിച്ച പഴയ കെട്ടിടം പ്രദേശവാസികൾക്കും യാത്രക്കാർക്കും ഗുരുതര അപകടഭീഷണിയാകുന്നു.

ദേശീയപാതയിൽ നിന്നു ചാലുംമ്പാട് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ സന്ധിയിലാണു ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീഴാനിരിക്കുന്ന നിലയിലാണ്. ഇവിടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും വാഹനയാത്രക്കാർക്കും അപകടം സംഭവിക്കാനുള്ള സാധ്യത ഏറെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

"നിരവധി തവണ കെട്ടിട ഉടമയെ വിവരമറിയിച്ചുവെങ്കിലും ഇതുവരെ യാതൊരു നടപടി ഉണ്ടായിട്ടില്ല," എന്നാണ് നാട്ടുകാരുടെ പരാതി. കെട്ടിടത്തിന്റെ ഭാഗിക തകരാറുകൾ ഇപ്പോഴേ റോഡിലേക്ക് പതിയുന്നുണ്ടെന്നും അതിനാൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.


Post a Comment

Previous Post Next Post