പുതുപ്പാടി:
തലയോലപ്പറമ്പിലെ ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിക്കും സാമൂഹ്യ നീതി മന്ത്രിക്കും രാജിവെക്കണമെന്നാവശ്യപ്പെട്ട് പുത്തുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ബിന്ദുവിന്റെ മരണത്തിൽ സർക്കാർ വീഴ്ച കാണിച്ചതായും, മന്ത്രിമാർ മറുപടി പറയണമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ജില്ല പഞ്ചായത്ത് അംഗവും മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയുമായ അംബിക മംഗലത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രാജേഷ് ജോസ് യോഗത്തിൽ അധ്യക്ഷനായി.
പ്രസംഗിച്ചവർ: പി.സി. മാത്യു, ബിജു താന്നിക്കാകുഴി, ദേവസ്യ ചൊള്ളാമഠം, സലോമി സലീം, ബീന തങ്കച്ചൻ, രതീഷ് പ്ലാപ്പറ്റ, കമറുദ്ദീൻ അടിവാരം, ലിസമ്മ തോമസ്, ശാരദ ഞാറ്റുപറമ്പിൽ, ജാസിൽ എം.കെ, നൗഷാദ് വി.എസ്, ജോർജ് കുരുത്തോല, ബഷീർ പുഴങ്കര, റിയാസ് കാക്കവയൽ, ഷറഫു കല്ലടിക്കുന്ന്, റോയ് വെള്ളിലാംതടം, മേലേടത്ത് അബ്ദുറഹിമാൻ, സലീം മറ്റത്തിൽ, നാസർ പുഴങ്കര, സുൾഫി അമ്പായക്കുന്ന്, റഷീദ് വി.പി. മലപ്പുറം, രാജു കക്കാട്, വിജീഷ് കക്കാട്, ജോയ് ആലമതടത്തിൽ, റെജി കണ്ണന്താനം, ലാൽ പയോണ, ഹനീഫ പറശ്ശേരി.
Post a Comment