Alappuzha: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്മാരായ ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും പ്രതികളാക്കാൻ കഴിയില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ പ്രതിയായ തസ്‌ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള ചാറ്റുകൾ കണ്ടെത്തിയിരുന്നു. ‘കുഷ് വേണോ?’ എന്ന ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് നടൻ നൽകിയിരിക്കുന്ന മറുപടി. ‘കുഷ്, ഗ്രീൻ’ എന്നിങ്ങനെയുള്ള വാക്കുകളാണ് ചാറ്റുകളിൽ കഞ്ചാവിന്റെ കോഡ് ഭാഷയായി ഉപയോഗിച്ചിരിക്കുന്നത്.
English Summary:
In the Alappuzha hybrid cannabis case, actor Sreenath Bhasi may be summoned as a witness. Excise officials stated that current evidence is insufficient to charge actors Sreenath Bhasi and Shine Tom Chacko. Chats between Bhasi and the accused Tasleem show code words like “kush” and “green,” with Bhasi responding “wait” when asked if he wanted “kush.”