ന്യൂഡൽഹി:
പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി കണ്ണൂര്‍ സ്വദേശിനിയും മലയാളിയുമായ ലാവണ്യ. പഹല്‍ഗാമിലെ ഒരു റിസോര്‍ട്ടിലാണ് ലാവണ്യയും കുടുംബവും ഇപ്പോഴും കഴിയുന്നത്. ഷനിയാഴ്ചയാണ് ഇവര്‍ കാശ്മീരിലെത്തിയത്. ഞായറാഴ്ച രാവിലെയാണ് പഹല്‍ഗാമിലേക്ക് യാത്ര തുടങ്ങിയത്.
പഹല്‍ഗാമിലേക്ക് പോകുന്ന വഴിയിലാണ് ഭീകരാക്രമണം നടന്നത്. വഴിമധ്യേ ഭക്ഷണം കഴിക്കാന്‍ ഒരു മണിക്കൂര്‍ താമസി
ച്ചതായിരുന്നു അവരുടെ രക്ഷയുടെ കാരണമായി മാറിയത്. "തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഭക്ഷണത്തിന്‍റെ രൂപത്തിലാണ് ദൈവം ഞങ്ങളെ രക്ഷിച്ചത്" എന്ന് ലാവണ്യ പറഞ്ഞു. ഇവരുടെ സംഘത്തില്‍ 11 പേരുണ്ടായിരുന്നതായും അവരില്‍ എല്ലാവരും സുരക്ഷിതരാണെന്നും അവര്‍ വ്യക്തമാക്കി.
യാത്രക്കിടയില്‍ ചിലർ തിരിച്ചു പോകുന്നത് കണ്ടതായും, പക്ഷേ കാരണം മനസ്സിലാകാനായില്ലെന്നും, ടാക്സി ഡ്രൈവർ ഇത് ചെറിയ പ്രശ്നമാണെന്നുപറഞ്ഞതോടെ പകുതിവഴിയിലാണ് തങ്ങൾ തിരിഞ്ഞ് മടങ്ങിയത്. പിന്നീട് helicoptor-ഉം സിആർപിഎഫ് വാഹനങ്ങളും നിരന്തരം വരുന്നത് കണ്ട് അവസ്ഥയുടെ ഗുരുതരം മനസ്സിലായി. റിസോർട്ടിലെത്തി ശേഷമാണ് സംഭവത്തിന്‍റെ ഭീകരത അറിയാനായത്.
"നിരപരാധികളായ ആളുകൾ കൊല്ലപ്പെട്ടത് വലിയ ദു:ഖമാണ്," എന്നും ലാവണ്യ പ്രതികരിച്ചു.