അരീക്കോട് :അരീക്കോട് സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രക്കാരായ ചിലർക്ക് പരിക്കേറ്റു. അരീക്കോട് സ്റ്റാൻഡിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും മുക്കം ഭാഗത്തേക്ക് പോകുന്ന വലിയ ട്രക്കും തമ്മിലാണ് കൂട്ടി ഇടിച്ച് അപകടം ഉണ്ടായത്. വി കെ എം സൂപ്പർ മാർക്കറ്റ്, ഓഫർ സ്റ്റോർ സമീപത്തെ ജംഗ്ഷനിൽ വെച്ചാണ് സംഭവം. അപകടത്തിന്റെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻ വശം തകർന്നിട്ടുണ്ട്.