Mangalore, ഹിന്ദു ക്ലബ്ബ് ‘സാമ്രാട്ട് ഗയ്സ് ' അംഗങ്ങൾ കൂട്ടം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ യുവാവ് മലയാളി; 20 പേർ അറസ്റ്റിൽ

 

Image related to the tragic mob lynching of a Malayali man in Mangaluru by right-wing extremists; 20 arrested in connection with the assault

Mangalore, സംഘ്പരിവാർ പ്രവർത്തകർ കൂട്ടം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തിയ യുവാവ് മലയാളി. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് എന്ന സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാള്‍ എന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനയിൽ ഉൾപ്പെട്ട 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കൾ മംഗളൂരുവിലെത്തി.

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു. യതിരാജ്‌ , സച്ചിൻ , അനിൽ ,സുശാന്ത് ,ആദർശ് എന്നിവരെയാണ് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇരുപതായി. സംഭവത്തിൽ നേരത്തെ കുടുപ്പു സ്വദേശികളായ ടി.സച്ചിൻ (26), ദേവദാസ് (50), മഞ്ചുനാഥ് (32), നടേശ കുമാർ (33) ദീക്ഷിത് കുമാർ (32), വിവിയൻ അൽവാരിസ് (41). ശ്രീദത്ത (32). പ്രദീപ് കുമാർ (35), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37), പെദമാലെ സ്വദേശി സായിദീപ് (29), വാമഞ്ചൂർ സ്വദേശി സന്ദീപ് (23), ബിജയ് സ്വദേശി രാഹുൽ (23) പദവ് സ്വദേശി മനീഷ് ഷെട്ടി (21) എന്നിവർ അറസ്റ്റിൽ ആയിരുന്നു.

ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്താണ് യുവാവ് ആക്രമണത്തിനിരയായത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘമാണ് അക്രമിച്ചത്. സംഘത്തിലൊരാളായ ഓട്ടോ ഡ്രൈവർ സച്ചിൻ ഇയാളുമായി വാക്ക് തർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയും ചെയ്തു. പിന്നാലെ മറ്റ് പ്രതികളും എത്തി ഇയാളെ ബാറ്റും മറ്റുമുയോഗിച്ച് മർദ്ദിച്ചു .

നാട്ടുകാർ മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദ്ദനം തുടരുകയായിരുന്നു.


അവസാനം ഇയാൾ കുഴഞ്ഞു വീണതോടെ പ്രതികൾ സ്ഥലം വിട്ടു. വൈകീട്ട് അഞ്ച് മണിയോടെ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് യുവാവ് മർദ്ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ഡാറ്റയും ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് ഇരുപത്തിയഞ്ചിലധികം പ്രതികളുള്ളതായി കണ്ടെത്തിയത്. കുടുപ്പുവിലെ തീവ്ര ഹിന്ദു ക്ലബ്ബ് ‘സാമ്രാട്ട് ഗയ്സ്’ ലെ ‌20 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.


English Summary:

A Malayali man named Ashraf from Pulpally, Wayanad, was brutally beaten to death by members of a right-wing group in Mangaluru. The mob lynching occurred near the Bhathra Kallutti temple in Kuthupady on Sunday evening. Ashraf, reportedly mentally unstable, was attacked by a group playing cricket, following an argument with an auto driver. Despite local attempts to intervene, the assault continued until Ashraf collapsed. Police later confirmed the death was due to internal bleeding caused by the assault. So far, 20 members of a Hindu extremist group called "Samrat Guys" have been arrested, with more arrests ongoing.

Post a Comment (0)
Previous Post Next Post