കോവിഡ് ബാധിതയ്ക്ക് ഇൻഷുറൻസ് തടഞ്ഞ സംഭവം; കമ്പനി 2.5 ലക്ഷം രൂപ നൽകണം

 മഞ്ചേരി മെഡിക്കൽ കോളേജിലെ 108 ആംബുലൻസിൽ ജോലി ചെയ്തിരുന്ന ഇല്ലിക്കൽ പുറക്കാട് സ്വദേശിനിയായ ജോസ്നാ മാത്യുവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സാ ചെലവിന് ഇൻഷുറൻസ് തുക അനുവദിക്കാതിരുന്ന ഇൻഷുറൻസ് കമ്പനിയെതിരെ ഉപഭോക്തൃ കമ്മീഷൻ കർശന നടപടി എടുത്തു. ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷ്യുറൻസ് കമ്പനി നല്‍കേണ്ടത് ആയിരുന്നത് 2.5 ലക്ഷം രൂപയും, കോടതിചെലവായി 5000 രൂപയും ആണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു.


പരാതിക്കാരി ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നത് രേഖകളിൽ തെളിയിച്ചതിനാൽ ഇൻഷുറൻസ് തുക നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും, ഒരു മാസത്തിനകം തുക നൽകണമെന്നും, വൈകിയാൽ 9% പലിശയും അടക്കേണ്ടിവരുമെന്നുമാണ് കമ്മീഷൻ വ്യക്തമാക്കുന്നത്.

 

Consumer Commission rules in favor of COVID-affected nurse, orders insurance company to pay Rs. 2.5 lakh for wrongful claim denial

English Summary:

The Consumer Commission has ordered IFFCO Tokio General Insurance to pay Rs. 2.5 lakh and court costs to a COVID-affected nurse from Manjeri, after denying her insurance claim under the Corona Rakshak policy. The commission ruled that the denial was unjust, despite valid hospitalization.



Post a Comment (0)
Previous Post Next Post