ഗോവയിലെ ലൈരായ് ക്ഷേത്രത്തില്‍ സത്രക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും ഏഴ് പേര്‍ മരിച്ചു; 50ലേറെ പേര്‍ക്ക് പരിക്ക്

 ഗോവയിലെ ഷിര്‍ഗാവോയില്‍ പ്രസിദ്ധമായ ലൈരായ് ദേവി ക്ഷേത്രത്തില്‍ സത്രക്കാലത്ത് ഉണ്ടായ തിക്കിലും തിരക്കിലും ഏഴ് പേര്‍ ജീവൻ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച ആരംഭിച്ച സത്രത്തിന് വലിയ തിരക്കായിരുന്നു ഇന്ന് പുലർച്ചെ. കത്തുന്ന തീക്കനലുകളിലൂടെ നഗ്‌നപാദരായി നടത്തം നടത്തുന്ന ഈ ചടങ്ങിന് സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നിരുന്നു.


അതിർത്തിയില്ലാത്ത തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. ഉന്തും തള്ളലും സൃഷ്ടിച്ച ദുരന്തത്തിൽ ആറുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. 50ലധികം പേര്‍ക്ക് പരിക്കേറ്റതായും അവരെ ഗോവ മെഡിക്കൽ കോളജിലും നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.


സംഭവസ്ഥലത്ത് സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രികൾ സന്ദർശിക്കുകയും ചെയതു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Crowd at Lairai Temple fire-walking ritual in Goa

English Summary:

At Goa’s Shree Lairai Temple in Shirgao, a tragic stampede during a religious fire-walking ritual left 7 people dead and over 50 injured. The incident occurred early morning amid heavy crowds. The injured have been admitted to GMC and North Goa District Hospital. Chief Minister Pramod Sawant visited the hospitals and ordered an investigation.

Post a Comment (0)
Previous Post Next Post