കോഴിക്കോട്: മാസാന്ത ആചാരമായി നടത്തപ്പെടുന്ന ആത്മീയ സംഗമമായ അഹ്ദലിയ്യ ഇന്ന് വൈകിട്ട് ഏഴുമുതൽ മർകസിൽ നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം വിശ്വാസികൾ പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷനാകും.
പ്രസിദ്ധ ഇസ്‌ലാമിക് പണ്ഡിതൻ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നസ്വീഹത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകും.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ തുടങ്ങിയ പ്രമുഖ സമസ്ത നേതാക്കളും സാദത്തുക്കളും ജാമിഅ മർകസ് അധ്യാപകരും ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകും.
English Summary:
Kozhikode: The monthly spiritual gathering Ahdaaliyya will be held today at Markaz, starting at 7 PM. Over a thousand people are expected to attend. Sayyid Ali Bafaqi Thangal will preside, and Sultanul Ulama Kanthapuram A.P. Aboobacker Musliyar will lead the spiritual advice and prayers, along with several prominent scholars and community leaders.