സ്വർണ്ണമെന്നുപറഞ്ഞത് ചെമ്പ് വള; നാദാപുരം കോൺഗ്രസ് നേതാവ് പണയ തട്ടിപ്പിൽ അറസ്റ്റിൽ

 കോഴിക്കോട്: സ്വർണ്ണം എന്ന് തെറ്റിദ്ധരിപ്പിച്ച് ചെമ്പ് വള പണയം വെച്ച് souസൗത്ത് ഇന്ത്യ ഫിനാൻസിൽ നിന്നു രണ്ട് ലക്ഷം രൂപയിലധികം തട്ടിയ കേസിൽ നാദാപുരത്തെ കോൺഗ്രസ് നേതാവും ഓട്ടോറിക്ഷ ഡ്രൈവറുമായ പി.കെ സുഭാഷ് (47)നെ പൊലീസ് അറസ്റ്റ് ചെയ്തു.

2024 ഒക്ടോബറിൽ സ്വർണ്ണ വളയെന്ന് പറഞ്ഞ് 213896 രൂപ എടുത്ത ശേഷം പണയം തിരികെ വാങ്ങാൻ പോലും ശ്രമിച്ചില്ലെന്നാണ് പരാതി. ബാങ്ക് പരിശോധനയിൽ വെളിച്ചത്തിലായതിനെ തുടർന്ന് ഫിനാൻസ് മാനേജർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ബിഎൻഎസ് 318(4) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. അന്വേഷണം നടത്തിയത് കുറ്റ്യാടി സി.ഐ കൈലാസനാഥിന്റെ നേതൃത്വത്തിലായിരുന്നു.


English Summary 

PK Subhash, arrested for fake gold loan fraud in Kozhikode

A local Congress leader in Nadapuram was arrested for pledging fake gold bangles and cheating a finance firm out of over ₹2 lakh. The fraud came to light after a bank test revealed the bangles were made of copper.



Post a Comment (0)
Previous Post Next Post