മലപ്പുറം: പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ, തോൽവിയെന്ന ഭീതിയിൽ ഒരു വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 15 വയസ്സുള്ള കാരപ്പുറം സ്വദേശിനിയെ ബന്ധുക്കൾ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രാഥമിക ചികിത്സ ലഭിച്ചതിന് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥിനിയുടെ നില ഗുരുതരമല്ലെന്നാണ് ആദ്യ വിവരങ്ങൾ.
പഠന സമ്മർദ്ദവും പരീക്ഷാ ഫലങ്ങളുടെ ഭീഷണിയും വിദ്യാർത്ഥികളിൽ മാനസിക സമ്മർദം ഉണ്ടാക്കുന്നുവെന്നു വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
English Summary
A Class 10 student from Malappuram attempted suicide fearing exam results. She is currently under treatment and reported to be stable.