ഷഹബാസ് കേസ്: പ്രതികളായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കണം - ബാലാവകാശ കമ്മീഷൻ

 കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം മെയ് 18നകം പ്രസിദ്ധീകരിക്കണമെന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു.


പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടയാനുള്ള പൊതുപരീക്ഷാ ബോർഡിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ ലംഘിക്കുന്നതാണെന്ന് കമ്മീഷൻ വ്യക്തമാക്കി. പ്ലസ് ടു പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സർക്കാർ നിശ്ചയിച്ചിരിക്കുന്നതുകൊണ്ട്, ഫലം പ്രഖ്യാപിക്കാതിരിയ്ക്കുന്നത് കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തെ നേരിട്ട് ബാധിക്കും.


ശഹബാസിന്റെ മരണത്തെ തുടർന്ന് പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന്, പൊതു പരീക്ഷാ ബോർഡ് ആറുപേരുടെയും ഫലം തടഞ്ഞുവയ്ക്കുകയും മൂന്ന് വർഷത്തേക്ക് പരീക്ഷയെഴുതുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനിൽ പരാതി നൽകി

Child Rights Commission orders SSLC result publication of accused students by May 18

യത്.

Post a Comment (0)
Previous Post Next Post