കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തിനുശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌റ്റേസിന്റെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.


ഇന്നലെ രാത്രി 7.45 ഓടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടുക്കുന്ന സാഹചര്യമുണ്ടായത്. യു പി എസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളില്‍ പടര്‍ന്നു. റെഡ് സോണ്‍ ഏരിയയില്‍ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കല്‍ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.


പുക ഉയര്‍ന്നതിന് പിന്നാലെ നാല് രോഗികള്‍ മരിച്ചതില്‍ അവ്യക്തത തുടരുകയാണ്. ഗുരുതരാവസ്ഥയിലായിരുന്നവരാണ് മരിച്ചതെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചത്.മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.


English Summary:

A fire incident at Kozhikode Medical College, reportedly caused by a UPS room battery malfunction, led to thick smoke in the casualty block. Four critically ill patients have died, with clarity on the exact cause pending postmortem. CM Pinarayi Vijayan called it an unusual and serious incident, urging a full electrical inspection

Fire incident at Kozhikode Medical College causes smoke in casualty block; 4 patient deaths under investigation

.

Post a Comment (0)
Previous Post Next Post