Thamarassery: മെഡിക്കൽ കോളേജിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ അത്യാഹിത വിഭാഗം അടച്ചിട്ടതിനാൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അടിയന്തിരമായി കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ചികിത്സക്കായി എത്തുന്നവരുടെ പ്രയാസം പരിഹരിക്കണം.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും നിരവധി രോഗികളെയാണ് ഓരോ ദിവസവും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത്.അടിസ്ഥാന സൗകര്യമുണ്ടായിട്ടും വിദഗ്ദ ഡോക്ടർമാരുടെ കുറവുമൂലമാണ് പലരും മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരുന്നത്.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ചിട്ട സാഹചര്യത്തിൽ കോളേജിലേക്ക് റഫർ ചെയ്യുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടി അധികാരികൾ സ്വീകരിച്ചാൽ മലയോര മേഖലയിലെ രോഗികൾക്ക് ഏറെ ആശ്വാസമാവും.