പൊറോട്ട നൽകാത്തതിന്റെ പേരിൽ കടയുടമയെ ആക്രമിച്ചു

 കൊല്ലം: പൊറോട്ട ഇല്ലെന്ന കാരണത്താൽ കടയുടമയെ ക്രൂരമായി ആക്രമിച്ച സംഭവം കൊല്ലം കിളികൊല്ലൂർ മങ്ങാട് സംഘം മുക്കിൽ റിപ്പോർട്ട് ചെയ്തു. സെന്റ് ആന്റണീസ് ടീസ്റ്റാളിന്റെ ഉടമയായ അമൽ കുമാറിന്റെ തലയാണ് രണ്ട് യുവാക്കൾ ചേർന്ന് അടിച്ചു പൊട്ടിച്ചത്. അക്രമത്തിനിടയിൽ പൊലീസ് എത്തിയത് കണ്ട് പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


English Summary 

Kollam tea shop owner attacked over porotta dispute

In Kollam, Kerala, a shop owner was brutally attacked by two youths after refusing porotta due to stock out. Police have launched a search after the attackers fled the scene on seeing the patrol vehicle.



Post a Comment (0)
Previous Post Next Post