കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വസ്ത്ര വ്യാപാരശാലയിൽ ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് തീപ്പിടിത്തം സംഭവിച്ചത്. ഏഴു മണിക്കൂറിനുശേഷമാണ് തീയണയ്ക്കാൻ കഴിഞ്ഞത്.
വ്യവസായ മേഖലയിൽ കനത്ത നഷ്ടം ഉണ്ടാക്കിയ ഈ സംഭവം കുറെനാളായി കമ്പനി പങ്കാളികൾക്കിടയിൽ നിലനിന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്നത് ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ, നിലവിൽ വലിയ ദുരൂഹത ഒന്നുമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, ബോംബ്-ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനയുണ്ടായിട്ടുണ്ട്. പരിശോധനയുടെ അന്തിമ റിപ്പോർട്ട് ജില്ലാ കലക്ടർക്കും സംസ്ഥാന ഫയർഫോഴ്സ് മേധാവിക്കും സമർപ്പിക്കും.
കോഴിക്കോടു കോർപറേഷൻ മേയർ ബീന ഫിലിപ്പ് സംഭവത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾക്ക് തുടര്‍ അന്വേഷണം പുരോഗമിക്കു
കയാണ്.