Koduvally, കിഴക്കോത്ത് വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം;പ്രതികളുടെ ഫോട്ടോ പുറത്ത് വിട്ട് പോലീസ്. അന്വേഷണം ഊർജ്ജിതമാക്കി.


Suspects involved in Kozhikode abduction case - police seek public assistance

Koduvally, കിഴക്കോത്ത് നിന്നും അന്നൂസ് റോഷൻ എന്ന യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.


കഴിഞ്ഞ ശനിയാഴ്ചയാണ് കിഴക്കോത്ത് പരപ്പാറയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയത്.

കാ സ്കൂട്ടറിലുമായി എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ.

അന്നൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് കാരണം.

സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.


ഫോട്ടോയിൽ കാണുന്ന പ്രതികളെ കുറിച്ചും, വാഹനത്തെ കുറിച്ചും വിവരംലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Post a Comment (0)
Previous Post Next Post