കൊടുവള്ളി: കിഴക്കോത്ത് സ്വദേശിയായ യുവാവിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട ബൈക്കിന്റെ ഉടമയാണ് കസ്റ്റഡിയിലുള്ളത്.
അനൂസ് റോഷന്‍ (21) എന്ന യുവാവിനെയാണ് ആയുധധാരികളായ സംഘം കഴിഞ്ഞദിവസം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ സഹോദരനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ തന്നെ സംഭവത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പരപ്പാറ അങ്ങാടിയില്‍ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്
.