വയനാട് റെഡ് അലേർട്ട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

 വയനാട്: ജില്ലയിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പശ്ചാത്തലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

Tourist restrictions in Wayanad due to Red Alert weather warning

. എഡക്കൽ ഗുഹ, കുറുവ ദ്വീപ്, കാന്തൻപാറ വെള്ളച്ചാട്ടം, പൂക്കോട് തടാകം, കർളാട് ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ സന്ദർശന നിയന്ത്രണവും ബോട്ടിംഗ് പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തലാക്കുകയും ചെയ്തതായി ടൂറിസം വകുപ്പും ഡിടിപിസിയും അറിയിച്ചു.


ജില്ലയിലെ പാർക്കുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെങ്കിലും ജലവിനോദങ്ങൾ, ട്രെക്കിങ്ങ് പോലുള്ള സാഹസിക വിനോദങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


ഇതിനൊപ്പം കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് കാലവർഷം എത്തിച്ചേരാൻ സാധ്യതയുള്ളതായും, മെയ് 21, 23, 24 തീയ്യതികളിൽ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴക്കു സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Post a Comment (0)
Previous Post Next Post