കുവൈത്ത്: മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൽഫറൈസേഷൻ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി പ്രവാസിയായ പ്രകാശൻ (50) മരിച്ചു. മലപ്പുറം ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യന്റെ മകനായ അദ്ദേഹം കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുമായി ബന്ധപ്പെട്ട കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്നതായിരുന്നു.
സംഭവത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾ മുൻപാണ് ഭാര്യയും മകളും സന്ദർശന വിസയിൽ കുവൈത്തിൽ എത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരി നേതൃത്വം നൽകുന്ന സംഘം കൃത്യമായി പുരോഗമിപ്പിക്കുന്നു.
English Summary:
A tragic fire at the Mina Abdullah refinery in Kuwait claimed the life of 50-year-old Malayali expatriate Prakasan from Malappuram. He worked for a contracting firm under the Kuwait National Petroleum Company. Four others were injured. His wife and daughter had arrived in Kuwait just days earlier on a visit visa. Repatriation efforts are underway, led by social worker Salim Kommeri.