കൊടുവള്ളിക്ക് സമീപം എളേറ്റിൽ വട്ടോളിയിലുണ്ടായ സംശയകരമായ സാഹചര്യത്തിൽ കർണാടക സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്ന് രേഖകളില്ലാത്ത പണം കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് പണം പിടികൂടിയത്. കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്ന് പരിശോധനക്കായി പുറപ്പെട്ട പൊലീസ് സംഘം സംശയം തോന്നിയതിനെ തുടർന്ന് കാറ് പരിശോധിക്കുകയായിരുന്നു. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.
പരിശോധനയിൽ പങ്കെടുത്ത പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ കെ.പി അഭിലാഷ്, എസ് ഐ ഗൗതം ഹരി, സി.പി.ഒ ദീപക് എം.പി, സീനിയർ അംഗങ്ങൾ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ പങ്കാളികളായി.
പണം കൃത്യമായി എണ്ണിയും രേഖപ്പെടുത്തി വരികയാണ്. പണം ആർക്കായി എത്തിച്ചതാണെന്നും ഇതിന്റെ പശ്ചാത്തലവും സംബന്ധിച്ചും വിശദമായ അന്വേഷണമാണ് പോലിസ് ആരംഭിച്ചിരിക്കുന്നത്.
English Summary:
A suspicious vehicle near Koduvally led police to seize unaccounted cash hidden in a secret compartment. The vehicle, carrying two Karnataka natives, was intercepted during a narcotics patrol. Investigation is ongoing to trace the source and destination of the money.