തിരുവമ്പാടി:
തൊണ്ടിമ്മൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ, കൊടുവള്ളി ബ്ലോക്ക് ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ആധുനിക ശുചിമുറിയുടെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽ നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തിയാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറി നിർമിച്ചത്.
ചടങ്ങിൽ അദ്ദേഹം, കുടിവെള്ള പദ്ധതിയും മറ്റ് അനുബന്ധ വികസന പ്രവർത്തികളും പൂർത്തിയാക്കുന്നതിന് 5 ലക്ഷം രൂപ കൂടി അനുവദിച്ചതായി അറിയിച്ചു. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി സ്കൂൾ തുറക്കുന്നതിന് മുമ്പ് പ്രവർത്തി സമാപിക്കും എന്നും ഉറപ്പുനൽകി.
വാർഡ് മെമ്പർ ബീന ആറാം പുറത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് രഹന മോൾ, അധ്യാപകരായ ഷാഫി മാസ്റ്റർ, പി. സിജു മാസ്റ്റർ, ബഷീർ മാസ്റ്റർ (ചൂരക്കാട്ട്), കെ. സുരേഷ്, ഗോപിനാഥൻ മൂത്തേടം, ഷമീർ (ചൂരക്കാട്ട്), സ്മിന ടീച്ചർ, ദിനേശൻ, ശോഭന ടീച്ചർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
English Summary
A modern toilet facility was inaugurated at Thondimmal Govt. L.P. School using Rs. 12 lakh from the Koduvally block fund. An additional Rs. 5 lakh was announced for a clean drinking water project and related infrastructure.