ജിവിഎച്ച്എസ്എസ് താമരശ്ശേരി സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ കായിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു

 താമരശ്ശേരി: ജി.വി.എച്ച്.എസ്സിൽ ആരംഭിച്ച സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ബ്രോഷർ കായിക വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി മഞ്ജുള യു.ബി. ബ്രോഷർ മന്ത്രിക്ക് കൈമാറി.


പ്രഖ്യാപന ചടങ്ങിൽ ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ മെഹ്റലി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐയൂബ്, പിടിഎ പ്രസിഡന്റ് വിനോദ്, വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊരങ്ങാട്, അധ്യാപകർ ഫിനോസ്, സുബീഷ് എന്നിവർ പങ്കെടുത്തു.


സെന്ററിൽ ഗ്രാഫിക്സ് ഡിസൈൻ, മൊബൈൽ ഫോൺ ഹാർഡ്‌വെയർ & റിപ്പേയർ കോഴ്സുകൾക്കായി അപേക്ഷ സ്വീകരിക്കുന്നു. അവസാന തീയതി മെയ് 15. അപേക്ഷ ഫോം ഹയർ സെക്കണ്ടറി ഓഫീസിൽ ലഭ്യമാണ്.


English Summary 

Minister V. Abdurahiman receiving brochure from Principal Manjula U.B.

GVHSS Thamarassery Skill Development Centre brochure was released by Minister V. Abdurahiman.

Courses in Graphics Design and Mobile Hardware Repair are now open for applications till May 15

Post a Comment (0)
Previous Post Next Post