താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്നു

 താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു. അടിവാരത്തിൽ നിന്ന് ചുരം കയറി ലക്കിടി വരെ എത്താൻ ഇപ്പോൾ 2 മുതൽ 3 മണിക്കൂർ വരെ അധികസമയം വേണ്ടിവരുന്നു.


ചുരം വഴി അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ അധികൃതർ പൊതുജനത്തോട് ആവശ്യപ്പെടുന്നു. നിലവിൽ അഞ്ച് മുതൽ ആറ് വളവുകൾക്കിടയിൽ തടി ലോറി റോഡിന്റെ വശത്ത് മറിഞ്ഞ് കിടക്കുകയാണ്. അതിനാൽ മാത്രം വൺവേ സംവിധാനം ഏർപ്പെടുത്തി വാഹനങ്ങൾ കടത്തിവിടുകയാണ്.


തടികൾ മാറ്റി ലോറി ഉയർത്താൻ ക്രെയിൻ ഉപയോഗിച്ച് നടത്തിയ ശ്രമം ഭാഗികമായിരുന്നു. ഇടപെടൽ തുടർന്നുകൊണ്ടിരിക്കുന്നു, അതുകൊണ്ടുതന്നെ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിച്ച് യാത്ര തുടരണമെന്ന് പോലീസ് അറിയിച്ചു


.



Post a Comment (0)
Previous Post Next Post