Kozhikode, വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


News about youth arrested for misleading student via social media

Kozhikode: ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതിൽ സ്വദേശി എസ്കെ ഫാസിലാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതിനും നഗ്നചിത്രങ്ങൾ എടുത്തതിനും പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.


ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ എടുക്കുകയും ചെയ്‌തു. പീഡനവിവരം പുറത്ത് അറിഞ്ഞാൽ ചിത്രങ്ങളും വീഡിയോയും പുറത്ത് വിടുമെന്ന് ഭീഷണിയും നടക്കിയതോടെ പെൺകുട്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നുഎന്നാൽ ഈ ചിത്രങ്ങൾ അടുത്തിടെ ബന്ധുക്കളുടെ കൈവശം എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്റ് ചെയ്തു.

Post a Comment (0)
Previous Post Next Post