Kozhikode: ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 15 വരെ നീട്ടി. 2025 മെയ്-സെപ്റ്റംബര്‍ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്ത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ മുപ്പതാമത് ബാച്ചാണിത്. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.
'സഹമിത്ര' ഭിന്നശേഷി രേഖ വിതരണം, പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്ഥാന സൗകര്യ വികസനം, സൗഖ്യ ജീവിതശൈലി രോഗങ്ങള്‍ സംബന്ധിച്ച ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ഹാപ്പി ഹില്‍ ക്ഷേമ ഭവനങ്ങളിലുള്ളവര്‍ക്കുള്ള പിന്തുണ പ്രവര്‍ത്തനങ്ങള്‍, ഉദ്യോഗജ്യോതി തൊഴില്‍ പിന്തുണ പദ്ധതി, ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരണം, വോട്ടര്‍ രജിസ്‌ട്രേഷന്‍, വിനോദസഞ്ചാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങള്‍, സമൂഹമാധ്യമ ക്യാമ്പയിനുകള്‍ തുടങ്ങിയവയിലാണ് ഇന്റേണ്‍സ് പ്രവര്‍ത്തിക്കുക