Thamarassery
: കേരള മുസ്‌ലിം ജമാഅത്ത് മനുഷ്യർക്കൊപ്പം കർമസാമയികത്തിന്റെ ഭാഗമായി മലപുറത്ത് നടക്കുന്ന ആദർശസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരി സോൺ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി കല്ലുള്ളതോട് അധ്യക്ഷനായി. അബ്ദുല്ലക്കോയ തങ്ങൾ മലപുറം, സയ്യിദ് സകരിയ തങ്ങൾ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുൽ കലാം മാവൂർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ല സെക്രട്ടറി ബി സി ലുഖ്മാൻ ഹാജി, മൊയ്തീൻ മുസ്ലിയാർ അടിവാരം, എ കെ കട്ടിപ്പാറ സംസാരിച്ചു. മെയ് 9 വെള്ളി നാല് മണിക്ക് ദേശീയ പാതക്ക് സമീപം ഒരുക്കുന്ന ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തിലെ മുഴുവൻ സോൺ കേന്ദ്രങ്ങളിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കേരള മുസ്‌ലിം ജമാഅത്തിന്റെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന വിപുലമായ സമ്മേളനങ്ങളാണ് ഇക്കാലയളവിൽ നടന്നു കൊണ്ടിരിക്കന്നത്. സോൺ ആദർശ സമ്മേളനത്തിന്റെ വിജയത്തിനായി മുഹമ്മദ് ഹനീഫ മാസ്റ്റർ കോരങ്ങാട് ചെയർമാനും നൗഫൽ സഖാഫി നൂറാംതോട് ജനറൽ കൺവീനറുമായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നത്. എം പി എസ് തങ്ങൾ, സകരിയ തങ്ങൾ അടിവാരം, സി മൊയ്തീൻ കുട്ടി ഹാജി, മമ്മുണ്ണി മാസ്റ്റർ, ഹുസൈൻ കുട്ടി ഹാജി അണ്ടോണ എന്നിവർ രക്ഷാധികാരികളായ സ്വാഗതസംഘത്തിലെ മറ്റു ഭാരവാഹികൾ: മൊയ്തീൻ മുസ്ലിയാർ അടിവാരം, അബ്ദുസലാം സുബ്ഹാനി, അബ്ദുൽ ഗഫൂർ ബാഖവി (വൈസ് ചെയർമാൻമാർ), സാബിത് അബ്ദുല്ല സഖാഫി, മജീദ് മാസ്റ്റർ പരപ്പൻപൊയിൽ, നാസർ മാസ്റ്റർ പൂക്കോട് (ജോ. കൺവീനർമാർ),
അസീസ് സഖാഫി, ജാഫർ സഖാഫി അണ്ടോണ, ഹമീദ് സഖാഫി (പ്രോഗ്രാം സമിതി) അബ്ദുറഷീദ് ഒടുങ്ങാക്കാട്, ഡോ. എം എസ് മുഹമ്മദ്, ശുഐബ് ഹുമൈദി, അബ്ദുൽ ലത്തീഫ് സഖാഫി (പ്രചാരണ സമിതി), മുഹമ്മദലി കാവുംപുറം, മഹമൂദ് ഹാജി, പി ടി അഹ്മദ് കുട്ടി ഹാജി, എ കെ കട്ടിപ്പാറ, സി എം ഉമ്മർ, ഉസ്മാൻ വള്ളിയാട് (ഫിനാൻസ്), സലാം കാവുംപുറം, റംസിഖ് പെരുംപള്ളി, മിദ്ലാജ് പാലക്കൽ, ഷമീർ മലപുറം, മുഹമ്മദ് കുട്ടി കാക്ക വയൽ (ലൈറ്റ് ആൻഡ് സൗണ്ട്), അബ്ദുൽ അസീസ് ഹാറൂനി, അലി കാരാടി, സുലൈമാൻ മുബാറക്, പികെസി മുഹമ്മദ് അണ്ടോണ (ഫുഡ് & റിഫ്രഷ്മെന്റ്), മുഹമ്മദ് ഹാജി കണ്ടിയിൽ, നിസാർ സഖാഫി തേക്കുംതോട്ടം,
അബ്ദുല്ല സഖാഫി (റിസപ്‌ഷൻ) ഷാഫി പൂലോട്, റിയാസ് കോരങ്ങാട്, റഈസ് കരികുളം, മുജീബ് മലപുറം, ജസീർ കുഞ്ഞുകുളം (വളണ്ടിയേഴ്‌സ്).