പുതുപ്പാടി: ഈങ്ങാപ്പുഴ അലിവ് ഡയാലിസിസ് സെന്ററും, കോഴിക്കോട് ആസ്ഥാനമായുള്ള ഗിഫ്റ്റ് ഓഫ് ഹാർട്ട് ഫൗണ്ടേഷനും എം.വി.ആർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒടുങ്ങാക്കാട് മഖാം പാർക്കിങ് ഗ്രൗണ്ടിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പുതുപ്പാടി മെഡിക്കൽ ഓഫീസർ ഡോ. ജമാൽ നിർവഹിച്ചു.
ചാരിറ്റി ചെയർമാൻ ടി.പി. അബ്ദുൽ മജീദ് ഹാജി അധ്യക്ഷനായി. പി.എ. മൊയ്‌തീൻകുട്ടി ഹാജി, ടി.എം. അബ്ദുൽ സലാം, ഒ.കെ. അബ്ദുൽ സത്താർ, എ.കെ. സുൽഫിക്കർ, നാസർ ഗസാലി, പി.കെ. ഫൈസൽ, ശ്രീജിത്ത് അയ്യിൽ, ഷംനാദ് വി.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിൽ നിരവധി പേർ പങ്കെടുത്ത് രക്തം ദാനം ചെയ്തു. രക്തദാനത്തിൽ പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു. അലിവ് ചാരിറ്റി കൺവീനർ പി. മുഹമ്മദ് മുസ്തഫ സ്വാഗതവും സൻഫീർ ഹാപ്പി നന്ദിയും പറഞ്ഞു.
English Summary:
A blood donation camp was jointly organized by Aliv Dialysis Center and Gift of Heart Foundation in collaboration with MVR Hospital at Othungakkad Makkam Parking Ground, Puthuppadi. The event was inaugurated by Dr. Jamal and saw participation from many donors, who were given certificates of appreciation.