കോഴിക്കോട്:
താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇത്തവണ SSLC പരീക്ഷയിൽ ചരിത്ര വിജയമാണ് കുറിച്ചത്. പരീക്ഷ എഴുതിയ 249 പേരിൽ 242 പേർ വിജയിച്ചു. അതിൽ 33 പേർ എല്ലാ വിഷയങ്ങളിലും A+ നേടി തിളങ്ങി. ഏകദേശ വിജയം 97.2% ആകുന്നു. 6 പേരുടെ ഫലം ചില കാരണങ്ങളാൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഒരു വിദ്യാർത്ഥിക്ക് മാത്രം ഒരു വിഷയത്തിൽ പരാജയമായി. ഈ നേട്ടം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നിർഭാഗ്യശ്രമത്തിന്റെയും ഫലമെന്നാണ് സ്കൂൾ അധികൃതർ വിലയിരുത്തുന്നത്.
English Summary
Tamarssery VHSS recorded outstanding SSLC results with 242 out of 249 students passing and 33 securing full A+ grades. Only one student failed in a single subject; six results are withheld