കോഴിക്കോട്: കേരള തീരത്ത് വീണ്ടും ചരക്കുകപ്പൽ അപകടം. കോഴിക്കോട് തീരത്തിന് സമീപം ചരക്കു കപ്പലിൽ അഗ്നിബാധ. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 50 കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോർട്ടുകള്‍ പറയുന്നു.
കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയിലാണ് അപകടം ഉണ്ടായത്. കപ്പലിൽ ഏകദേശം 650 കണ്ടെയ്നറുകളുണ്ടായിരുന്നതിനാൽ അപകടം വലിയതായേക്കാമെന്ന് അധികൃതർ അറിയിച്ചു.
40 ജീവനക്കാരുമായി കപ്പൽ യാത്രയിലായിരുന്നുവെന്ന് പ്രാഥമിക വിവരം. കോഴിക്കോട് - കണ്ണൂർ തീരത്തിന് പടിഞ്ഞാറ് ഭാഗത്താണ് അപകടം സംഭവിച്ചത്.
ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം വെച്ചാണ് തീപിടിത്തം ഉണ്ടായത്. കോസ്റ്റ് ഗാർഡ് ഷിപ്പുകൾ സംഭവസ്ഥലത്തേക്ക് തിരക്കിലാണ്. അപകട കാരണം വിശദമായി പരിശോധിക്കുകയാണെന്നും അധികൃതർ അറിയി
ച്ചു.
Post a Comment