കൊടുവള്ളി: വിദ്യാർത്ഥികൾക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന ഭാഗമായാണ് മാനിപുരം എയുപി സ്കൂളിൽ പുതിയ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മിച്ചത്. നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ആണ് വിദ്യാർത്ഥികളുടെ ഉപയോഗത്തിന് തയ്യാറാക്കിയ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. ഏകദേശം 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ മാനേജ്മെന്റ് നൂതന ടോയ്‌ലറ്റുകൾ നിർമ്മിച്ചത്.
പി.ടി.എ പ്രസിഡണ്ട് ടി എം ലിനീഷ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ, സ്കൂൾ മാനേജർ മക്കാട്ട് സൂരജ്, പ്രധാനാധ്യാപിക കെ സതി, എം.പി.ടി.എ ചെയർപേഴ്സൺ റാബിയ അഷ്റഫ്, പി.ടി.എ വൈസ് പ്രസിഡണ്ട് അജിത, സ്റ്റാഫ് സെക്രട്ടറി പി പ്രമീള, എസ്.ആർ.ജി കൺവീനർ പി സിജു, സ്കൂൾ വികസന സമിതി ചെയർമാൻ ഏ ദിനേഷ് കുമാർ, കൺവീനർ കെ നവനീത് മോഹൻ, പി അനീസ്, വി ജിജീഷ് കുമാർ, ടി കെ ബൈജു, പി പി ധനൂപ്, ഇ ഉണ്ണികൃഷ്ണൻ, ഷാജഹാൻ അലി, അലി അഹമ്മദ്, പ്രത്യക്ഷ വി. നായർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു
.
Post a Comment