കൊടുവള്ളി:
പ്രമുഖ പൗരനായിരുന്ന മർഹും എം.പി.ടി ആലിക്കുഞ്ഞി ഹാജിയുടെ മകളും സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ പങ്ക് വഹിച്ചു വന്നിരുന്ന നഫീസ ഹജ്ജുമ്മ (77) നിര്യാതയായി
. ഇയ്യാട് സ്വദേശിയായിരുന്ന നെരോത്ത് മൂസക്കോയ മാസ്റ്റർ ആയിരുന്നു ഭർത്താവ്.
മാതാവ്: പരേതയായ പാത്തുമ്മ താഴത്തകായിൽ എളേറ്റിൽ.
സഹോദരങ്ങൾ: ഒ.കെ സൈനബ (ഈങ്ങാപ്പുഴ), ഒ.കെ പാത്തുമ്മേയി (കൊടുവള്ളി, പരേത), ഒ.കെ അബൂബക്കർ (അവേലം, പരേത), ഒ.കെ കുഞ്ഞിപ്പോക്കർ (കൊടുവള്ളി, പരേത).
അഡ്വ. പി.ടി.എ റഹീം എംഎൽഎ പിതൃസഹോദരൻ്റെ മകനാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
Post a Comment