കൊടുവള്ളി: പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥന്റെ ജന്മദിനം ആഘോഷിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നടപടി സ്വീകരിക്കാൻ സാധ്യത ഉയരുന്നു.
കോഴിക്കോട്
ജില്ലയിലെ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ പിറന്നാൾ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് ആഘോഷിച്ച സംഭവം ചർച്ചയാകുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ നടപടി ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
2024 മെയ് 30-ന് പങ്കുവച്ച വീഡിയോയിലാണ് ‘ഹാപ്പി ബർത്ത്‌ഡേ ബോസ്’ എന്ന തലക്കെട്ടോടെ ഇൻസ്പെക്ടർക്ക് കേക്ക് മുറിച്ചു നൽകുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. കൊടുവള്ളി കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് സി.കെ. ജലീൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. ഫിജാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
താമരശ്ശേരി ഡിവൈഎസ്പി ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കായി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി വിവരം
. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്‍സ്‌പെക്ടർക്കെതിരെ ആഭ്യന്തര വകുപ്പിന്റെ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Post a Comment