താമരശ്ശേരി: എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഡിവൈഎഫ്ഐ വട്ടക്കോട് യൂണിറ്റ് അഭിനന്ദിച്ച് ആദരിച്ചു. വിദ്യാർത്ഥികളുടെ പരിശ്രമവും വിജയവും അംഗീകരിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങ് നാട്ടുകാർക്കും മാതൃകയായി.
ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മഹറൂഫ് വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. യൂണിറ്റ് സെക്രട്ടറി രജനി, പ്രസിഡന്റ് സന്ദീപ്, ശശി, പ്രതീപൻ, സുനിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു
.
Post a Comment