കട്ടിപ്പാറ: നസ്രത്ത് എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ നഴ്‌സറി പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ചു. പുതുതാരങ്ങളായ കുഞ്ഞുങ്ങളെ നിറപുഞ്ചിരിയും വർണ്ണത്തൊപ്പിയുമൊത്ത് ആവേശം നിറച്ച് സ്കൂളിൽ വരവേൽക്കുകയായിരുന്നു.
പി. ടി. എ പ്രസിഡൻ്റ് ഷാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ് ഉദ്ഘാടനം ചെയ്തു. വിദ്യാരമ്പം ഐശ്വര്യപൂർണ്ണമാകട്ടെ എന്ന ആശംസകളോടുകൂടി സ്കൂൾ മാനേജർ ഫാ. മിൽട്ടൻ മുളങ്ങാശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി.
യു. പി. സ്കൂൾ പ്രധാനാധ്യാപിക സി. ബ്ലെസി, എം. പി. ടി. എ. പ്രസിഡൻ്റ് നീതു ജോസഫ്, അധ്യാപിക സി. അലിൻ മരിയ, സ്റ്റാഫ് സെക്രട്ടറി ഷിൽജ എം. ആർ എന്നിവർ പ്രസംഗിച്ചു. എൽ കെ ജി അധ്യാപിക നേഹ ടീച്ചർ നന്ദിപ്രസംഗം നടത്തി. അധ്യാപകരായ മരിയ ജോസ്, ബിന്ദു കെ.എസ്, ദിൻഷ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
.
Post a Comment