മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയ്ക്കരികിൽ മുക്കം പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയിലേക്ക് കോഴിയുടെ പഴകിയ അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം തള്ളിയ കേസിൽ മുഖ്യപ്രതിയായ മലപ്പുറം തിരൂരങ്ങാടി താഴെച്ചെന സ്വദേശിയായ പാഞ്ചേരി മുഹമ്മദ് അഫീഫിയെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം മേയ് 31-നാണ് പുലർച്ചെയാണ് ഉണ്ടായത്.
കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെതിരെ മുക്കം പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഇപ്പോൾ പിടിയിലായ അഫീഫ് കേസിൽ നേരത്തെ കാണാതായിരുന്ന സ്കൂട്ടറുമായി പൊലീസിന്റെ പിടിയിലായതാണ്.
പ്രതിയെ മുക്കം സ്റ്റേഷനിലെത്തിച്ചപ്പോള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, സെക്രട്ടറി, പഞ്ചയത്ത് അംഗങ്ങൾ, നാട്ടുകാരും സന്നിഹിതരായിരുന്നു.
പ്രകൃതിപാരിസ്ഥിതിക നിയമ ലംഘനം ചൂണ്ടിക്കാട്ടി 219 യു (4) വകുപ്പ് പ്രകാരം മാലിന്യം നിർമാർജന ചെലവിനായി രൂപ 5000 പിഴയും മേൽനോട്ട നോട്ടീസും ഗ്രാമപഞ്ചായത്ത് പ്രതിക്ക് നൽകി. അറസ്റ്റ് എ.ഐ മനോജ് കുമാർ, എസ്.സി.പി.ഒ. അനീസ്, സി.പി.ഒ. ശരത് ലാൽ, ഹോംഗാർഡ് ജയാനന്ദ് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു
.
Post a Comment