പുതുപ്പാടി:
കൈതപോയിൽ പ്രവർത്തിക്കുന്ന ഡിവ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണവും സ്നേഹാദരവും നൽകി.
പരിപാടി ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് മാസ്റ്റർ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് മെമെന്റോ വിതരണംചെയ്തതും അദ്ദേഹമായിരുന്നു.
ക്ലബ്ബ് പ്രസിഡണ്ട് ഏ.പി. ബഷീർ അധ്യക്ഷനായി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല അസീസ് മുഖ്യാതിഥിയായിരുന്നു.
പ്രेरണാത്മക ക്ലാസിന് ആർ.കെ. ശാഫി മാസ്റ്റർ നേതൃത്വം നൽകി.
പരിപാടിയിൽ സി.കെ. ബഷീർ, പി. ജാഫർ, കെ.സി. ഷിഹാബ്, സുഫിയാനലി പി.കെ., എ. ഷൈജൽ, ഡോ. ഫെമിന ജാസ്മിൻ, ആർ.കെ. മൊയ്തീൻ കോയ ഹാജി, എ.പി. മുഹമ്മദ്, നൗഷാദ് പി.പി., മനാഫ് ആർ.കെ., ടി.കെ. സുബൈർ, സി.ടി. യൂസഫ്, ഷമീർ പി. എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
സെക്രട്ടറി പി.എസ്. മുജീബ് സ്വാഗതം പറഞ്ഞപ്പോൾ, വി.കെ. കാദർ നന്ദി രേഖപ്പെടു
ത്തി.
Post a Comment