കുറ്റ്യാടി:
കുറ്റ്യാടിയിൽ കുട്ടികൾക്ക് എംഡിഎംഎ നൽകിയ ശേഷം ലൈംഗിക പീഡനത്തിന് വിധേയരാക്കിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളാട് സ്വദേശി കുനിയിൽ ചേക്കു എന്ന അജ്നാസ് ആണ് പിടിയിലായത്. കുറ്റ്യാടി പോലീസ് സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിൽ വിജയിച്ചത്.
പ്രതിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കേസിനുശേഷം അജ്‌മീരിലേക്ക് ഒളിച്ചുപോയ പ്രതിയെ, വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ആഴ്ച 18കാരനായ യുവാവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് മറ്റൊരു യുവാവും സമാനമായ പരാതി നൽകിയിരുന്നു.
ഇത് സാമൂഹികവശാലും നിയമപരവുമായ ഗൗരവം നൽകേണ്ടിയിരിക്കുന്ന കേസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടാകാമെന്ന സൂചനകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റ്യാടിയിലെ എംഡിഎംഎ വിതരണം സംബന്ധിച്ച വലിയ ശൃംഖലയുടെ ഭാഗമായേക്കാമെന്നും സംശയമുണ്ട്.
Post a Comment