കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മലയിൽ മലവെള്ളപ്പാച്ചിലും മലയിടിച്ചിലും ആശങ്ക വർധിപ്പിക്കുന്നു. രാവിലെ മുതൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
മലയിടിച്ചിൽ സാധ്യത ഉയർന്നതിനാൽ താഴ്വാരത്തിൽ താമസിക്കുന്ന കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ അധികൃതർ നടപടി തുടങ്ങി. 17 വീടുകൾ മലയിടിച്ചിൽ ഭീഷണിയിലാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
താമരശ്ശേരി തഹസിൽദാർ, ജനപ്രതിനിധികൾ, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തി. ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. സമീപത്തെ ഒരു സ്‌കൂളിലേക്ക് കുടുംബങ്ങളെ മാറ്റിയാണ് സുരക്ഷിതത്വം ഉറപ്പാക്കുന്നത്.
പ്രദേശത്ത് ഇനിയും മലയിടാൻ സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
![]() |
Landslide threat in Kattippara; 17 houses at risk, families evacuated due to heavy rain |
Post a Comment