താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് യു.പി. സ്കൂളിലെ 1994-ൽ 7-ാം ക്ലാസ് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലെ കുട്ടികൾക്കായി മനോഹരമായൊരു സംരംഭവുമായി മുന്നോട്ട് വന്നു. ഒരു അക്കാദമിക് വർഷത്തേക്ക് ആവശ്യമായ രീതിയിൽ ‘ദി ഹിന്ദു’ ഇംഗ്ലീഷ് പത്രത്തിന്റെ 10 കോപ്പികൾ ദിവസേന സ്കൂളിന് സമ്മാനമായി നൽകി.
സ്കൂളിൽ നടന്ന ചടങ്ങിൽ ആദ്യ കോപ്പി പൂർവ്വ വിദ്യാർത്ഥികൾ പ്രധാനാധ്യാപികയ്ക്കും അധ്യാപകർക്കും പി.ടി.എ പ്രസിഡന്റിനും കൈമാറി. സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകരുടെ സാന്നിധ്യത്തിൽ പത്രത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും വായനാശീലവും വർധിപ്പിക്കാനായാണ് ഈ പദ്ധതി.
![]() |
Former students donate daily English newspapers to Thamarassery Government UP School students |
Post a Comment