കോഴിക്കോട്:
കോഴിക്കോട് ജില്ലയിൽ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ലഹരി മാഫിയയിൽപ്പെട്ട പ്രധാന പ്രതിയെ പോലീസ് പിടികൂടി. തേഞ്ഞിപ്പാലം ചേലേമ്പ്ര സ്വദേശി ചക്കുമാട്ടുകുന്ന് വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്.
ചേലേമ്പ്ര മാട്ടിൽ പ്രദേശത്തെ വാടകവീട്ടിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.680 കിലോഗ്രാം കഞ്ചാവും, ഇലക്ട്രോണിക് ത്രാസുകളും അടങ്ങിയ ലഹരി വസ്തുക്കളാണ് പോലീസ് സിയാദിൽ നിന്നു കണ്ടെത്തിയത്.
കോണ്ടോട്ടി, ഫറൂക്ക് പോലീസ്തങ്ങളിലായി സിയാദിന്റെ പേരിൽ ലഹരി മരുന്ന് കച്ചവടക്കേസുകൾ നിലവിലുണ്ട്. കൂടാതെ മറ്റ് സ്റ്റേഷനുകളിലായി മോഷണക്കേസുകളും ഈയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതായും, ലഹരി വിതരണശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാമെന്ന പ്രതീക്ഷയുമായി അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.
Post a Comment