ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി ബസാർ മേഖലകളില്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാളെ പോലീസ് പിടികൂടി. തുരുത്വാട് നാളേരിക്കുഴിയിലെ ശിവദാസനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ 210 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
പുത്തൂര്‍വട്ടയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് പ്രതി കഞ്ചാവ് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സുജിലേഷ്, പോലീസ് സംഘം, ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം ഷാഫി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ നര്‍കോട്ടിക്സ് ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിച്ചു.
English Summary
A man was arrested in Balussery for selling cannabis to youth in nearby areas. Police seized 210 grams of cannabis from his rented house used as a sales hub.