ഫറോക്ക്: പയ്യാനക്കൽ കപ്പക്കൽ സ്വദേശിയായ 21കാരൻ സിദ്ദിഖിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തു. 2024 ഡിസംബറിൽ കൂട്ടുകാരിയുടെ വീട്ടിൽ നടന്ന സംഭവത്തിലാണ് വിദ്യാർത്ഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്.
നല്ലളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്‌ഐ രതീഷ്, സീനിയർ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും അന്വേഷണ സംഘത്തിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡിലാക്കി.
English Summary
A 21-year-old man from Payyanakkal was arrested under the POCSO Act for allegedly sexually assaulting a schoolgirl in December 2024. The incident occurred at a friend’s house, and the suspect was remanded after being presented in court.