222 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാന പാതയിൽ ഗുണനിലവാരക്കുറവ് ആരോപണങ്ങൾ ശക്തമാകുന്നു. ഭാരംകൂടിയ വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗത്ത് റോഡ് താഴ്ന്ന് പോകുകയും, ഇത് മൂലം ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാകുകയും ചെയ്തിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ചീഫ് എഞ്ചിനിയർക്കും ലഭിച്ച നിരവധി പരാതികളെ തുടർന്ന്, പൊതുമരാമത്ത് വിജിലൻസ് ക്വാളിറ്റി കൺട്രോൾ വിഭാഗം റോഡ് പരിശോധനയ്ക്കായി രംഗത്തിറങ്ങുന്നു.
വിജിലൻസ് സംഘം നാളെ (തീയതി) രാവിലെ 11 മണിക്ക് താമരശ്ശേരി ചുങ്കിൽ എത്തിച്ചേരും. മുക്കം കറുത്ത പറമ്പ് മുതൽ കൊയിലാണ്ടി വരെ നീളുന്ന ഭാഗമാണ് പ്രധാനമായി പരിശോധിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
പ്രാദേശിക മാധ്യമ പ്രവർത്തകനായ മജീദ് താമരശ്ശേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജനങ്ങളുടെ സുരക്ഷയും റോഡിന്റെ ഗുണനിലവാരവും ഉറപ്പാക്കാൻ നടത്തുന്ന നടപടിയെ നാട്ടുകാർ സ്വാഗതം ചെയ്തിട്ടു
ണ്ട്.