മലപ്പുറം: കൂരിയാട് സർവീസ് സ്റ്റേഷന് സമീപം നിർമാണത്തിലിരുന്ന ദേശീയപാത 66-ന്റെ ആറുവരിപ്പാത ഇടിഞ്ഞുവീണു. ഇന്ന് ഉച്ചയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലായാണ് റോഡ് തകർന്നത്.
സർവീസ് റോഡിലേക്ക് ദേശീയപാതയുടെ സംരക്ഷണഭിത്തി കൂസാതെ ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയത്ത് സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന മൂന്ന് കാറുകൾ സംഭവത്തിൽ പെട്ടു. രണ്ടു വാഹനങ്ങളുടെ മുകളിലേക്കാണ് കല്ലും മണ്ണും പതിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു
.