കോഴിക്കോട്: നഗരത്തിൽ വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി തക്കളത്തൂർ സ്വദേശി മൃദുൽ (37)നെ അറസ്റ്റ് ചെയ്തു. കച്ചേരി പണിക്കയിൽ ഹൗസിൽ താമസിക്കുന്ന ഇയാളെ നാർക്കോട്ടിക് സെൽ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ ജി. ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, എലത്തൂർ എസ്‌ഐ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നാണ് ഇയാൾ 36 ഗ്രാം എം.ഡി.എം.എ കൊണ്ടുവന്നത്. കെട്ടിട ജോലിക്കാരനായി ഭാവത്തിൽ മാസത്തിൽ രണ്ടു മൂന്ന് തവണ ബംഗളൂരു സന്ദർശിച്ച് ലഹരിമരുന്നു എത്തിച്ച് വിതരണത്തിനായാണ് ഇയാൾ എത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. എം.ഡി.എം.എ ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്യുകയായിരുന്നു.
മുന്‍പും ലഹരിമരുന്നുമായി പിടിയിലായിട്ടുള്ള ഇയാൾക്ക് ബംഗളൂരുവിലെ ലഹരി മാഫിയ കൂട്ടായ്മകളുമായി ബന്ധമുണ്ടോയെന്നും അറിഞ്ഞ് അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
English Summary:
A 37-year-old man from Thakkalathur, Kozhikode, was arrested with 36 grams of MDMA, which he had brought from Bengaluru for sale. Acting on a tip-off, the Narcotics Cell and Elathur Police arrested him during a covert operation. The accused, previously jailed for drug-related offenses, allegedly made frequent trips under the guise of labor work to smuggle synthetic drugs into Kozhikode.