Bathery∙ തമിഴ്നാട് നീലഗിരി നെല്ലാക്കോട്ടയില്‍ പട്ടാപ്പകല്‍ ഭീതിപരത്തി കാട്ടാന. രാവിലെ എട്ടരയോടെ എത്തിയ ആന വാഹനവും വീടും തകര്‍ത്ത് വാര്‍പ്പ് വീടിനു മുകളില്‍ കയറുകയായിരുന്നു. വനപാലകരെത്തി ആനയെ തുരത്തി. 9.30നു ശേഷമാണ് ഗൂഡല്ലൂര്‍ പാട്ടവയല്‍ പാതയില്‍ ഗതാഗതം പുനരാരംഭിച്ചത്. ഇതിന്റെ വിഡിയോ പുറത്തുവന്നു.
രാവിലെയെത്തിയ കാട്ടാന നേരെ വാതിലും കട്ടിളയും തകർത്ത് വീട്ടിനകത്തേക്ക് കയറി മറ്റൊരു വീടിന്റെ മുകളിലെത്തിയാണ് നിന്നത്. പിന്നീട് അവിടെനിന്നു വേലി തകർത്ത് താഴേക്ക് ഇറങ്ങുകയായിരുന്നു.