താമരശ്ശേരി:
താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിന് സമീപം ഉണ്ടായ റോഡ് അപകടത്തിൽ അമ്പായത്തോട് സ്വദേശി മിഥുൻ എന്ന യുവാവ് അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം.
കോഴിക്കാട് ഭാഗത്ത് നിന്ന് ബൈക്കിൽ വരികയായിരുന്ന മിഥുൻ, ബസ്സ് സ്റ്റാൻ്റിനോട് ചേർന്നുള്ള പോക്കറ്റ് റോഡിലേക്ക് തിരിയുമ്പോഴായിരുന്നു അപകടം. വയനാട് ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസ്സ്, മിഥുണ്‍ സവാരിചെയ്ത ബൈക്കിന് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ബസ്സിന്റെ അടിയിൽപ്പെട്ട ബൈക്കുമായി ദൂരം മുന്നോട്ട് നീങ്ങിയ ശേഷമാണ് വാഹനം നിർത്തിയത്.